Deshabhimani

ഫുജൈറ– അബുദാബി ചരക്ക് റെയിൽ സർവീസ് തുടങ്ങി

etihad rail
വെബ് ഡെസ്ക്

Published on Sep 22, 2026, 09:04 PM | 1 min read

ദുബായ് : ഫുജൈറ ടെർമിനലിൽനിന്ന് അബുദാബി ഇൻഡസ്ട്രിയൽ സിറ്റിയിലേക്ക് (ഐസിഎഡി) നേരിട്ടുള്ള ചരക്ക് റെയിൽ സർവീസ് ആരംഭിച്ച് ഇത്തിഹാദ് റെയിൽ. ഇത്തിഹാദ് റെയിലിന്റെ ചരക്ക് ഗതാഗത വിഭാഗമായ ഇത്തിഹാദ് റെയിൽ ഫ്രെയ്റ്റും എഡി പോർട്സ് ഗ്രൂപ്പും സഹകരിച്ചാണ് സർവീസ് ആരംഭിച്ചത്. ഫുജൈറയിലെത്തുന്ന ചരക്കുകൾ റെയിൽ മാർഗം നേരിട്ട് ഐസിഎഡിയിലേക്ക് എത്തിക്കാനാകും. കസ്റ്റംസ് പരിശോധന, ചരക്ക് പരിശോധന, ചരക്കുവിട്ടുനൽകൽ തുടങ്ങിയ സേവനങ്ങൾ ഉപയോക്താക്കളുടെ പ്രവർത്തന കേന്ദ്രങ്ങൾക്ക് സമീപം ലഭ്യമാകും.


കസ്റ്റംസ് നടപടികൾ ലളിതമാക്കാനും ചരക്ക് കൈമാറ്റം കുറയ്ക്കാനും ഗതാഗത സമയം കുറയ്ക്കാനും സർവീസ് സഹായിക്കും. വലിയതോതിലുള്ള ചരക്ക് നീക്കത്തിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും പുതിയ സർവീസ് സഹായകമാകും. ചരക്കുകളുടെ അന്തിമ ലക്ഷ്യസ്ഥാനത്തേക്കുള്ള അധിക റോഡ് ഗതാഗതത്തിന്റെ ആവശ്യകതയും ഇതുവഴി കുറയുമെന്ന്‌ ഇത്തിഹാദ് റെയിൽ ഫ്രെയ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഒമർ അൽസെബെയി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home