ad
Deshabhimani

അബുദാബി എയർപോർട്ട് സിറ്റി ചെക്ക് ഇൻ സേവനം മുറൂർ റോഡിൽ സിറ്റി ചെക്ക് ഇൻ തുറന്നു

Etihad airways
വെബ് ഡെസ്ക്

Published on Nov 26, 2025, 07:45 PM | 1 min read

അബുദാബി: അബുദാബിയിലെ വിമാനയാത്രക്കാർക്കായി മുറൂർ റോഡിലുള്ള ഇത്തിഹാദ് എയർവെയ്‌സ് ഓഫീസിൽ സിറ്റി ചെക്ക് ഇൻ സൗകര്യം ആരംഭിച്ചു. മദീന സായിദ് ഷോപ്പിങ്‌ മാളിന് എതിർവശത്തുള്ള കേന്ദ്രത്തിൽ തിങ്കളാഴ്‌ചയാണ് സേവനം ആരംഭിച്ചത്. വിമാന സമയത്തിന് 24 മണിക്കൂർ മുന്പുമുതൽ നാലു മണിക്കൂർ മുന്പുവരെ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകും. മൊറാഫിക് ഏവിയേഷൻ സർവീസിന്റെ കീഴിൽ ആരംഭിച്ച കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.


ഇത്തിഹാദ് എയർവെയ്‌സ്, എയർ അറേബ്യ, ഇൻഡിഗോ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. അബുദാബി മിന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും യാസ് ഐലൻഡിലെ ക്രൗൺ പ്ലാസ ഹോട്ടൽ, മുസഫ ഷാബിയ 11, അൽ ഐൻ കുവൈറ്റാറ്റ് ലുലുമാൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സിറ്റി ചെക്ക് ഇൻ കേന്ദ്രങ്ങൾ രാവിലെ 10 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.


ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലെത്തി നീണ്ട കാത്തുനിൽക്കാതെ നേരിട്ട് എമിഗ്രേഷൻ വിഭാഗത്തിലേക്ക് പോകാം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസപ്രദമാണ് സേവനം. മുതിർന്നവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവുമാണ് സേവന നിരക്കായി ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8006672347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home