തരിശുഭൂമിയിൽ നൂറുമേനി; പരിസ്ഥിതിദിനത്തിൽ പച്ചപ്പിന്റെ തുരുത്തൊരുക്കി പ്രവാസി കൂട്ടായ്മ

ദുബായ് : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശായി കിടന്ന ഭൂമി കൃഷിയോഗ്യമാക്കി യുഎഇയിലെ പ്രവാസി അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മ. യൂണിവേഴ്സിറ്റി ഓഫ് ഷാർജയിലെയും ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെയും (ജിഎംയു) അധ്യാപകരും ജീവനക്കാരും ചേർന്നാണ് വീടിനോട് ചേർന്നുള്ള ഉപയോഗശൂന്യമായ ഭൂമിയെ ഹരിതാഭമാക്കി മാറ്റിയത്.
യൂണിവേഴ്സിറ്റി ഓഫ് ഷാർജയിലെ പ്രൊഫസർ ഡോ. അനു രണഡെയുടെ വില്ലയ്ക്കുപിന്നിൽ കല്ലും മണ്ണും മാലിന്യങ്ങളും നിറഞ്ഞുകിടന്ന തരിശുഭൂമിയിൽ ഇവരുടെ കഠിനാധ്വാനത്തിൽ മരച്ചീനി, മധുരക്കിഴങ്ങ്, മുരിങ്ങ തുടങ്ങി വിവിധയിനം വിളകൾ നൂറുമേനി വിളഞ്ഞു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഭക്ഷ്യസ്വയംപര്യാപ്തതയും ലക്ഷ്യമിട്ടായിരുന്നു സംരംഭം. ഡോ. അനു രണഡെ, സുനി, സുജ, ഡോ. വിദ്യ അനീഷ്, ജാസ്മിൻ, ഷമീർ, ജാവേദ് ബെയ്‌സിൽ എന്നിവർ കൃഷിക്ക് നേതൃത്വം നൽകി.









0 comments