ആരോഗ്യ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു

ജിദ്ദ: എംപവറിങ് വിമൻസ് അലയൻസ് ജിദ്ദ കേരള പൗരാവലിയും അബീർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി ആരോഗ്യ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. ജിദ്ദ ഹസൻ ഗസാവി ഹോസ-്പിറ്റലിൽ നടന്ന സെമിനാറിൽ ശിശുരോഗവിദഗ-്ധ ഡോ. മുഫീദ ആലുങ്ങലും ഗൈനക്കോളജിസ്റ്റ് ഡോ. ഹസീന ബീഗവും സ-്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ആശുപത്രി ഡയറക-്ടർ ഡോ. അഖിൽ റഹ-്മാൻ, ജ്യോതി ബാബുകുമാർ, നീമ, മൗഷുമി ശരീഫ്, അഫ്ര സബീൻ റാഫി, സുവിജ സത്യൻ, റജിയ വീരാൻ, ഹസീന റഷീദ് എന്നിവർ സംസാരിച്ചു. ഷെറീന റഷീദ് സ്വാഗതവും സബീന റാഫി നന്ദിയും പറഞ്ഞു. സിമി അബ-്ദുൾ ഖാദർ അവതാരകയും സോഫിയ സുനിൽ മോഡറേറ്ററുമായി.









0 comments