ad
Deshabhimani

ലാഭവിഹിതം ജീവനക്കാർക്ക് നൽകാൻ എമിറേറ്റ്സ്; 20 ആഴ്ചത്തെ ശമ്പളം ബോണസായി നൽകും

emirates

Image Credit : emirates.com

വെബ് ഡെസ്ക്

Published on May 07, 2026, 05:22 PM | 1 min read

ദുബായ്: 2025 -26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് സാമ്പത്തിക നേട്ടം കൈവരിച്ചതിന് പിന്നാലെ, കമ്പനിയുടെ ലാഭവിഹിതം ജീവനക്കാർക്ക് നൽകാൻ തീരുമാനിച്ച് എമിറേറ്റ്സ് ​ഗ്രൂപ്പ്. 20 ആഴ്ചത്തെ ശമ്പളം ജീവനക്കാർക്ക് ബോണസായി നൽകുമെന്ന് കമ്പനി അറിയിച്ചു.


1.3 ലക്ഷം ജീവനക്കാരാണ് എമിറേറ്റ്സിന് കീഴിലുള്ളത്. ഇവർക്കെല്ലാം അ‍ഞ്ച് മാസത്തിന് തുല്യമായ തുക ബോണസായി നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2026 മാർച്ചിലുണ്ടായ പ്രതിസന്ധി ചിലപ്പോൾ മറന്നുപോയേക്കാം. പക്ഷേ ജീവനക്കാരുടെ ധീരതയും അചഞ്ചലമായ കരുത്തും ഞങ്ങൾ മറക്കില്ലെന്ന് എമിറേറ്റ്‌സ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ജീവനക്കാർക്കയച്ച കത്തിൽ പറഞ്ഞു.


മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനയോടെ 24.4 ബില്യൺ ദിർഹമാണ് ഗ്രൂപ്പിന്റെ നികുതിക്ക് മുമ്പുള്ള ലാഭം. ഇതിൽ എമിറേറ്റ്‌സ് എയർലൈൻ മാത്രം 22.8 ബില്യൺ ദിർഹം ലാഭം കൈവരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home