ad
Deshabhimani

എമിറേറ്റ്സ് ശനിവരെ സർവീസ്‌ നിർത്തി

EMIRATES
വെബ് ഡെസ്ക്

Published on Mar 04, 2026, 06:29 PM | 1 min read

ദുബായ് : വ്യോമപരിധി അടച്ചതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച സർവീസുകൾ ശനിവരെ പുനരാരംഭിക്കില്ലെന്ന്‌ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻസ്. വാണിജ്യ സർവീസുകൾ ശനി രാത്രി യുഎഇ സമയം 11.59 വരെ തുടരില്ലെന്നാണ്‌ കമ്പനി അറിയിച്ചത്‌. അതേസമയം, പരിമിതമായ എണ്ണം യാത്രക്കാരുടെ മടക്കയാത്ര സർവീസുകളും ചരക്ക് സർവീസുകളും തുടരുമെന്നും കമ്പനി വ്യക്തമാക്കി.


ദുബായ് വഴി ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്ക് കണക്റ്റിങ്‌ സർവീസ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളു. സ്ഥിരീകരിച്ച ബുക്കിങ്‌ ഇല്ലെങ്കിൽ വിമാനത്താവളത്തിലേക്ക് പോകരുതെന്നും യാത്രക്കാർക്ക്‌ നിർദേശം നൽകി. യാത്രയ്ക്കുമുമ്പ് സർവീസിന്റെ നില പരിശോധിക്കാനും ഏറ്റവും പുതിയ പ്രവർത്തനവിവരങ്ങൾ വെബ്‌സൈറ്റിൽ പരിശോധിക്കാനും ഇമെയിൽ വഴി ലഭിക്കുന്ന അറിയിപ്പുകൾ ശ്രദ്ധിക്കാനും നിർദേശമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home