ad
Deshabhimani

എമിറേറ്റ്സ്‌ എ 380 വിമാനങ്ങൾക്ക് പരിശോധന

emirates
വെബ് ഡെസ്ക്

Published on Jun 25, 2026, 11:34 AM | 1 min read

ദുബായ്: ചിറകിലെ ഘടനാപരമായ ഭാഗങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എമിറേറ്റ്സ് എയർലൈൻസ് 16 എ380 വിമാനങ്ങളിൽ പരിശോധന നടത്തും. യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇഎഎസ്എ)യുടെ നിർദേശത്തെ തുടർന്നാണ്‌ നടപടി. അടുത്ത 48 മണിക്കൂറിനുള്ളിലാണ് പരിശോധന പൂർത്തിയാക്കുക.


​22-ന് പുറത്തിറക്കിയ നിർദേശത്തിൽ ആകെ 16 എയർബസ് എ380 വിമാനങ്ങൾ പരിശോധിക്കണമെന്നാണ് ഇഎഎസ്എ ആവശ്യപ്പെട്ടത്. ഇതിൽ 15 വിമാനങ്ങൾ എമിറേറ്റ്സിന്റെയും ഒരെണ്ണം ഓസ്ട്രേലിയൻ ദേശീയ വിമാനക്കമ്പനിയായ ഖാന്താസിന്റെയുമാണ്. വിമാനത്തിന്റെ ചിറകിനുള്ളിലെ പ്രധാന ഘടനകളിലാണ് പരിശോധന കേന്ദ്രീകരിക്കുക. പരിശോധനയിൽ അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് കണ്ടെത്തുന്ന പക്ഷം വിമാനങ്ങൾ സർവീസിലേക്ക് തിരിച്ചിറക്കുംമുമ്പ് ആവശ്യമായ എല്ലാ ജോലികളും പൂർത്തിയാക്കുമെന്നും കമ്പനി പ്രസ-്‌താവനയിൽ വ്യക്തമാക്കി.


സർവീസ് ഷെഡ്യൂളിൽ യാത്രക്കാർക്ക് പരമാവധി കുറഞ്ഞ ബുദ്ധിമുട്ട് മാത്രമേ ഉണ്ടാകൂ എന്നുറപ്പാക്കാൻ എയർബസുമായും ബന്ധപ്പെട്ട വ്യോമയാന അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എമിറേറ്റ്സ് അറിയിച്ചു. മുൻപരിശോധനകളിൽ ചിറകിന്റെ ഘടനാപരമായ ഭാഗങ്ങളിൽ രൂപപ്പെടുന്ന വിള്ളലുകൾ സമയബന്ധിതമായി പരിഹരിക്കാത്ത പക്ഷം വിമാനത്തിന്റെ സുരക്ഷയെയും ഘടനാപരമായ സ്ഥിരതയെയും ബാധിക്കാനിടയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര പരിശോധന.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home