ad
Deshabhimani

ഈദ് നമസ്‌കാരം രാവിലെ 6.08ന്; തുറസ്സായ പ്രാർഥന കേന്ദ്രങ്ങൾക്ക് അനുമതിയില്ല

eid prayer
വെബ് ഡെസ്ക്

Published on Mar 18, 2026, 12:15 PM | 1 min read

കുവൈത്ത് സിറ്റി: രാജ്യത്തെ ജുമാ നമസ്‌കാരം നടക്കുന്ന എല്ലാ പള്ളികളിലും ഈദ് നമസ്‌കാരം രാവിലെ 6.08ന് നടത്തുമെന്ന് കുവൈത്ത്‌ ഇസ്ലാമിക കാര്യ മന്ത്രാലയം. തുറസ്സായ മൈതാനങ്ങളിലോ പുറം പ്രാർഥനാ കേന്ദ്രങ്ങളിലോ ഈദ് നമസ്‌കാരങ്ങൾ സംഘടിപ്പിക്കില്ല. വിശ്വാസികൾ നിർദ്ദിഷ്ട പള്ളികളിൽതന്നെ പ്രാർഥന നിർവഹിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. പ്രാർഥനകൾ കൂടുതൽ ക്രമബദ്ധമായി നടത്തുന്നതിനും സൗകര്യപ്രദമായ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് ക്രമീകരണമെന്നും മന്ത്രാലയം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home