ഈദ്ഗാഹുകൾ ഇല്ല; പെരുന്നാൾ നമസ്‌കാരം പള്ളിയിൽ മാത്രം

ദുബായ്: ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയതായി യുഎഇ അധികൃതർ. രാജ്യത്തുടനീളമുള്ള തുറസ്സായ സ്ഥലങ്ങളിലോ ഈദ്ഗാഹുകളിലോ പെരുന്നാൾ നമസ്‌കാരം അനുവദിക്കില്ലെന്നും ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് അതോറിറ്റി അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം പരിഗണിച്ച് വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻകരുതൽ നടപടിയെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ എല്ലാ പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. വിശ്വാസികൾ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു. തിരക്ക് ഒഴിവാക്കാനും നമസ്‌കാരം സുഗമമായി നടത്താനുമായി നേരത്തേ പള്ളികളിൽ എത്തിച്ചേരണമെന്നും അധികൃതർ നിർദേശിച്ചു.









0 comments