ad
Deshabhimani

ബലിപെരുന്നാൾ അവധി; ദുബായിൽ പൊതുഗതാഗതം ഉപയോഗിച്ചത്‌ 82 ലക്ഷം പേർ

rta dubai
വെബ് ഡെസ്ക്

Published on Jun 03, 2026, 04:08 PM | 1 min read

ദുബായ് : ബലിപെരുന്നാൾ അവധിക്കാലത്ത്‌ 82 ലക്ഷം യാത്രക്കാർ ദുബായിലെ പൊതുഗതാഗത സേവനങ്ങൾ ഉപയോഗിച്ചതായി ആർടിഎ. ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിച്ചത് ദുബായ് മെട്രോയാണ്. റെഡ്, ഗ്രീൻ ലൈനുകളിലായി 33 ലക്ഷം പേർ മെട്രോ സേവനം ഉപയോഗിച്ചതായും അധികൃതർ അറിയിച്ചു.


പൊതുബസുകളിൽ 17.3 ലക്ഷം യാത്രക്കാരും ദുബായ് ട്രാമിൽ 1.14 ലക്ഷം പേരും യാത്ര ചെയ്‌തു. സമുദ്രഗതാഗത സേവനങ്ങളിലൂടെ 3.04 ലക്ഷത്തിലധികം യാത്രകൾ രേഖപ്പെടുത്തി. ടാക്‌സി സേവനങ്ങൾ വഴി 23 ലക്ഷം യാത്രക്കാരാണ് ഉപയോഗിച്ചത്. ആപ് അധിഷ്ഠിത വാഹനസേവനങ്ങൾ, മണിക്കൂർ അടിസ്ഥാനത്തിലുള്ള വാഹന വാടക, ബസ് -ഓൺ -ഡിമാൻഡ് ഉൾപ്പെടെയുള്ള സേവനങ്ങൾ 4.02 ലക്ഷത്തിലധികം യാത്രകൾ കൈകാര്യം ചെയ്‌തതായും ആർടിഎ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home