ad
Deshabhimani

തൊഴിലാളികൾക്ക് ആദരാമർപ്പിച്ചു ദുബായിൽ ഈദ് ആഘോഷങ്ങൾ

EID
വെബ് ഡെസ്ക്

Published on Mar 29, 2025, 07:30 PM | 1 min read

ദുബായ്: തൊഴിലാളികളുടെ സംഭാവനകൾക്ക് ആദരമർപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായിൽ മെഗാ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു. ‘ഒന്നിച്ച് ഈദ് ആഘോഷിക്കാം’ എന്ന പ്രമേയത്തിലാണ് പരിപാടി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് ആൽ മക്തൂമിന്‍റെ നിർദേശമനുസരിച്ചാണ് ആഘോഷം ഒരുക്കുന്നത്.


നിരവധി ബോളിവുഡ് താരങ്ങളും, ഇന്ത്യയിൽ നിന്നുള്ള സംഗീതജ്ഞരും അതിഥികളായി പങ്കെടുക്കും. സൗജന്യ പ്രവേശനമാണ്. പരിപാടിയിൽ കാണികളായി എത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങൾ നൽകും. വിവിധ കാറുകൾ, സ്വർണക്കട്ടികൾ, വിമാന ടിക്കറ്റുകൾ അടക്കം ലക്ഷക്കണക്കിന് ദിർഹമിന്‍റെ സമ്മാനങ്ങളാണ് നൽകുന്നത്. ഒന്നാം പെരുന്നാളിന് അൽ ഖൂസ് ഏരിയയിലാണ് പ്രധാന ആഘോഷങ്ങൾ. ദുബായ് യുടെ വളർച്ചക്കും വികസനത്തിനും വലിയ സംഭാവന ചെയ്യുന്ന തൊഴിലാളി സമൂഹത്തിന് ആദരവ് അർപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.


വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10,000ത്തിലധികം തൊഴിലാളികൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കും. ഈദ് ദിവസം വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടി അർധരാത്രി വരെ നീളും. അന്താരാഷ്ട്ര കലാകാരന്മാരുടെ വിവിധ സംഗീത പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ഷോകൾ, സവിശേഷമായ ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്ന ഡി ജെ സെറ്റുകൾ, സാംസ്കാരികവും കലാപരവുമായ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന ആഗോള ടീമുകളുടെ പ്രകടനങ്ങൾ എന്നിവ ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home