ad
Deshabhimani

ദുബായിൽ ഈദ് അവധി പ്രഖ്യാപിച്ചു

dubai
വെബ് ഡെസ്ക്

Published on Mar 16, 2026, 12:45 PM | 1 min read

ദുബായ് : ഈദുൽ ഫിത്വർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ദുബായിലെ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. 19 മുതൽ 22 വരെ നാലു ദിവസമായിരിക്കും അവധിയെന്ന്‌ അധികൃതർ വ്യക്തമാക്കി. 23ന് സർക്കാർ ഓഫീസുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കും. ഇസ്ലാമിക കലണ്ടറിനെ അടിസ്ഥാനമാക്കി, ഷവ്വാൽ മാസത്തിന്റെ ആദ്യദിനം പ്രഖ്യാപിക്കാനായി 18ന്‌ മഗ്രിബ് നമസ്‌കാരത്തിനുശേഷം ചാന്ദ്രദർശനം നടത്തുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. ചാന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിലാണ് ഈദുൽ ഫിത്വർ ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home