ad
Deshabhimani

കണ്ണൂർ സ്‌ക്വാഡ്‌ ബലിപെരുന്നാൾ ആഘോഷം

eid al adha
വെബ് ഡെസ്ക്

Published on Jun 03, 2026, 03:15 PM | 1 min read

സലാല : സലാല കണ്ണൂർ സ്‌ക്വാഡ്‌ ‘ഈദ്‌ ഔറ' എന്ന പേരിൽ ബലിപെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. തുംറൈത്ത്‌ ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ്‌ റസൽ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്‌തു. ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ കണ്ണൂർ സ്‌ക്വാഡ്‌ പ്രസിഡന്റ്‌ ഷിജു ശശിധരൻ അധ്യക്ഷനായി. ആശിഖ്‌ അഹ്‌മദ്‌ അതിഥിയായി. കലാപരിപാടികൾക്കൊപ്പം ഫാഷൻ ഷോ, ബിരിയാണി മത്സരം എന്നിവയും സംഘടിപ്പിച്ചു. കലാപരിപാടികൾക്ക്‌ സുരയ്യ മുനവ്വർ നേതൃത്വം നൽകി. സുഹാന മുസ്‌തഫ‌, ഫിദ എന്നിവർ അവതാരകരായി.


ബിരിയാണി പാചക മത്സരത്തിൽ ശബാന ബഷീർ, റാഫിദ, നബീന സലീം എന്നിവർ യഥാക്രമം ആദ്യ മൂന്നുസ്ഥാനങ്ങൾ കരസ്ഥമാക്കി. കപ്പിൾ ഫാഷൻ ഷോയിൽ സുനിത, സഞ്ചയ്‌ ദമ്പതികൾ വിജയികളായി. രൂപാദേവി, സുരേഷ്‌ ദമ്പതികൾക്കാണ്‌ രണ്ടാം സ്ഥാനം. ലേഡീസ്‌ ഫാഷൻ ഷോയിൽ സൗമ്യ കൃഷ്‌ണ വിജയിച്ചു. ദിവ്യ ദീപയ്‌ക്കാണ്‌ രണ്ടാം സ്ഥാനം.

ലുലു മാനേജർ ഷൈജുവിന്‌ കണ്ണൂർ സ്‌ക്വാഡ്‌ പ്രസിഡന്റ്‌ ശിജു ശശിധരൻ ഉപഹാരം നൽകി. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ ശിഹാബ്‌, മുനവ്വർ, ശ്രീജു, സിറാജ്‌, സുധീർ, വിജേഷ്‌, സിറാജ്‌, ശാനുബി, ദിവ്യ തുടങ്ങിയവർ സജീവ സാന്നിധ്യമായി. കണ്ണൂർ സ്‌ക്വാഡ്‌ സെക്രട്ടറി മുഈൻ അഹ്‌മദ്‌ സ്വാഗതവും ട്രഷറർ അയ്യുബ്‌ ഇരിക്കൂർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home