ad
Deshabhimani

സലാലയിൽ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു

easter egg hunting accident
വെബ് ഡെസ്ക്

Published on Apr 06, 2026, 10:30 PM | 1 min read

സലാല: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്കൊപ്പം സലാലയിലെ വിശ്വാസസമൂഹവും യേശുക്രിസ്തുവിന്റെ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. ഉയിർപ്പിന്റെ സന്ദേശം ലോകത്തിനാകെ പ്രത്യാശയും നവജീവിതവും പകരുന്ന ഈ ദിനത്തിൽ, സലാലയിലെ വിവിധ ദേവാലയങ്ങളിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സെന്റ് ജോൺസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ചർച്ചിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് വികാരി ഫാ സിനു ചാക്കോ നേതൃത്വം നൽകി. വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനകളും സങ്കീർത്തനങ്ങളും ഉൾപ്പെട്ട ശുശ്രൂഷകൾ നടന്നു.


ധാരിസ് ക്രിസ്ത്യൻ സെന്ററിലുള്ള സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിലെ ഈസ്റ്റർ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി റവ. ഫാ. പി ഒ മത്തായി സഹ കാർമികനായിരുന്നു. ദുഃഖവെള്ളിയുടെ ത്യാഗസ്മരണകൾക്ക് ശേഷമെത്തിയ ഉയിർപ്പിന്റെ സന്തോഷം വിശ്വാസികളുടെ ഹൃദയങ്ങളിൽ പുതുജീവിത പ്രത്യാശയായി മാറി. ആത്മീയമായ ഉണർവ്വിനും ഐക്യത്തിനും വേദിയായ സലാലയിലെ ഈസ്റ്റർ ആഘോഷങ്ങൾ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസവും സഹോദരത്വവും കൂടുതൽ ശക്തിപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home