ad
Deshabhimani

യുഎഇയിൽ പൊടിക്കാറ്റിന്‌ സാധ്യത

dust storm in uae
വെബ് ഡെസ്ക്

Published on Dec 30, 2025, 10:53 AM | 1 min read

ദുബായ്: യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റിന്‌ സാധ്യതയുള്ളതിനാൽ ജാഗ്രത വർധിപ്പിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. പൊടിക്കാറ്റ് സമയങ്ങളിൽ വ്യക്തികളുടെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കേന്ദ്രം അറിയിച്ചു. പൊടിയും മണൽ കണങ്ങളും നേരിട്ട് ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുള്ളതിനാൽ പുറത്തുള്ള പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തണം.


വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിച്ച് ഗതാഗതനിയമങ്ങൾ കർശനമായി പിന്തുടരണമെന്നും നിർദേശമുണ്ട്.
വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും പൊടി പ്രവേശിക്കാതിരിക്കാൻ വാതിലുകളും ജനാലകളും അടച്ചിടണം. കാലാവസ്ഥാ സംബന്ധിച്ച അറിയിപ്പുകൾ ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന്‌ മാത്രം സ്വീകരിക്കണം. സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഞായർ ഉച്ചയ്ക്ക് 1.20 മുതൽ വൈകിട്ട് ആറുവരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home