ad
Deshabhimani

ഈദുൽ ഫിത്തർ; 3 ദിവസം പാർക്കിങ്‌ സൗജന്യം: മെട്രോ, ട്രാം സമയത്തിലും മാറ്റം

metro dubai
വെബ് ഡെസ്ക്

Published on Mar 19, 2026, 12:13 PM | 2 min read

ദുബായ്: ഈദുൽ ഫിത്തർ അവധിയോടനുബന്ധിച്ച് വിവിധ പൊതുഗതാഗത സേവനങ്ങളുടെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ച്‌ ദുബായ് ആർടിഎ. 19 മുതൽ 21 വരെ അവധിക്കാല ക്രമീകരണങ്ങൾ നിലവിലുണ്ടാകും. പൊതു പാർക്കിങ്‌, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, മെട്രോ, ട്രാം, ബസ് സർവീസുകൾ, സമുദ്രഗതാഗത സേവനങ്ങൾ, വാഹന ടെക്‌നിക്കൽ പരിശോധനാ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് പുതിയ സമയക്രമം ബാധകമാകുന്നത്.


ഈദിന്റെ ആദ്യ ദിവസംമുതൽ മൂന്നാം ദിവസംവരെ ദുബായിലെ എല്ലാ പൊതുപാർക്കിങ്ങുകളും സൗജന്യമായിരിക്കും. എന്നാൽ, ബഹുനില പാർക്കിങ്‌ സൗകര്യങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. നാലാം ദിവസംമുതൽ സാധാരണ നിരക്ക് വീണ്ടും പ്രാബല്യത്തിൽ വരും. ദുബായ് മെട്രോയിലെ ചുവപ്പ്‌, പച്ച ലൈനുകൾ ബുധൻമുതൽ 21 വരെ രാവിലെ അഞ്ചുമുതൽ അടുത്ത ദിവസം പുലർച്ചെ ഒന്നുവരെ പ്രവർത്തിക്കും. 22ന്‌ രാവിലെ എട്ടുമുതൽ അടുത്ത ദിവസം ഒന്നുവരെ സർവീസ് ഉണ്ടായിരിക്കും.


ദുബായ് ട്രാം 18 മുതൽ 21 വരെ രാവിലെ ആറുമുതൽ അടുത്ത ദിവസം ഒന്നുവരെ സർവീസ് നടത്തും. 22ന് രാവിലെ ഒമ്പതുമുതൽ അടുത്ത ദിവസം ഒന്നുവരെ ആയിരിക്കും സർവീസ്. ദുബായ് ബസ്, വാട്ടർ ടാക്സി, ദുബായ് ഫെറി, അബ്ര തുടങ്ങിയ സേവനങ്ങളുടെ പുതുക്കിയ സമയക്രമം അറിയാൻ യാത്രക്കാർ ‘S’hail’ മൊബൈൽ ആപ്പ് പരിശോധിക്കണമെന്ന് ആർടിഎ അറിയിച്ചു. അതേസമയം, ‘ഇ–100’ സർവീസ് ബുധൻ ഉച്ചയ്ക്കുശേഷംമുതൽ 22 വരെ അൽ ഘുബൈബ ബസ് സ്റ്റേഷനിൽനിന്ന് ഉണ്ടായിരിക്കില്ല. ‘ഇ–101’ സർവീസ് ഇബ്ന് ബത്തൂത്ത ബസ് സ്റ്റേഷനിൽനിന്ന് അബുദാബിയിലേക്ക് തുടരും. ‘ഇ–102’ സർവീസ് മാർച്ച് 19 മുതൽ 22 വരെ അൽ ജാഫിലിയ ബസ് സ്റ്റേഷനിൽനിന്ന് മുസഫയിലേക്ക് മാത്രമായി പ്രവർത്തിക്കും.


ഈദ് അവധിക്കാലത്ത് ഭൂരിഭാഗം കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും അടച്ചിടും. എന്നാൽ, ഉം റമൂൾ കേന്ദ്രവും ദെയ്റ, അൽ ബർഷ, അൽ ട്വാർ, അൽ കിഫാഫ്, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും. വാഹന ടെക്‌നിക്കൽ പരിശോധനാ കേന്ദ്രങ്ങൾ 19 മുതൽ 21 വരെ അടച്ചിടും. 22 മുതൽ സേവനങ്ങൾ വീണ്ടും ആരംഭിക്കും. റംസാൻ 30 ദിവസം പൂർത്തിയായാൽ അവധി 22 വരെ നീട്ടാനിടയുണ്ടെന്നും ആർടിഎ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home