ഔദ് മേത്ത, അൽ അസായൽ റോഡ് വികസനം പൂർത്തിയായി

ദുബായ് : ഔദ് മേത്ത റോഡിലെയും അൽ അസായൽ തെരുവിലെയും നാല് പാലവും രണ്ട് തുരങ്കവും ഉൾപ്പെടുന്ന വികസന പ്രവൃത്തികൾ പൂർത്തിയാക്കിയതായി ദുബായ് ആർടിഎ. മേഖലയിലെ നാല് പ്രധാന കവലകളും നവീകരിച്ചു. അൽ ഖൈൽ റോഡ് ഉൾപ്പെടെ ഔദ് അൽ മേത്ത റോഡിനും അൽ അസായൽ തെരുവിനുമിടയിൽ 14 കിലോമീറ്റർ റോഡും നിർമിച്ചു.
ഔദ് അൽ മേത്ത റോഡിലെ യാത്രാസമയം 75 ശതമാനം കുറയ്ക്കാനും റോഡിന്റെ ഇരുദിശകളിലെയും ഗതാഗതശേഷി മണിക്കൂറിൽ 10,400 വാഹനങ്ങളിൽനിന്ന് 15,600 ആയി ഉയർത്താനും പദ്ധതിയിലൂടെ സാധിച്ചു. സഅബീൽ, അൽ ജദ്ദാഫ്, ഔദ് മേത്ത, ഉം ഹുറൈർ തുടങ്ങിയ മേഖലകൾക്ക് പദ്ധതി പ്രയോജനപ്പെടും. ലത്തീഫ ആശുപത്രി, അൽ വസൽ ക്ലബ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്കുള്ള ഗതാഗതവും സുഗമമാകും. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന മേഖലകളിലെ ജനസംഖ്യ 2030ഓടെ 4.2 ലക്ഷം കവിയുമെന്നാണ് പ്രതീക്ഷ.









0 comments