ad
Deshabhimani

തൊഴിലാളികൾക്കായി ജാഗ്രതാ ക്യാമ്പുമായി ദുബായ് പൊലീസ്

dubai police camp
വെബ് ഡെസ്ക്

Published on May 02, 2026, 01:32 PM | 1 min read

ദുബായ് : അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ശക്തിപ്പെടുത്താനായി പ്രത്യേക സമൂഹ പരിപാടിയുമായി ദുബായ് പൊലീസ്. വേനൽക്കാലത്ത് ഉയർന്ന ചൂട് നേരിടാനുള്ള മുൻകരുതൽ നടപടികളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. ദുബായ് പൊലീസിലെ മനുഷ്യാവകാശ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ അബു അൽ നജ ഗ്രൂപ്പിലെ ഏകദേശം 400 തൊഴിലാളികൾ പങ്കെടുത്തു. വിനോദപരിപാടികളും മത്സരങ്ങളും ഉൾപ്പെടുത്തിയ ആയിരുന്നു ക്യാമ്പ്‌. പങ്കെടുത്തവർക്ക് സമ്മാനങ്ങളും ലഘുഭക്ഷണവും വിതരണം ചെയ്തു.


താപസമ്മർദം ഒഴിവാക്കാനുള്ള പ്രത്യേക അവബോധ ക്ലാസും സംഘടിപ്പിച്ചു. തുറന്ന സ്ഥലത്ത്‌ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ ആരോഗ്യ-സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച പ്രായോഗിക നിർദേശങ്ങൾ നൽകി. ഉയർന്ന താപനിലയിൽ പാലിക്കേണ്ട ജാഗ്രതാമാർഗങ്ങളും വിവരിച്ചു. ‘വർക്കേഴ്സ് വോയ്സ്’ ഉൾപ്പെടെ ദുബായ് പൊലീസിന്റെ വിവിധ പദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തി. തൊഴിലാളികളുമായി ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്ന സംവിധാനങ്ങളും വിശദീകരിച്ചു. സമൂഹത്തിൽ തൊഴിലാളികൾ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിക്കുന്നതിന്റെ ഭാഗമായി, അവരുടെ ജീവിത നിലവാരം ഉയർത്തുകയും സാമൂഹിക ഉത്തരവാദിത്വം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് തന്ത്രപ്രധാന പങ്കാളികളുമായി ചേർന്ന് ഇത്തരത്തിലുള്ള പ്രവർത്തനം തുടരുമെന്നും ദുബായ് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home