Deshabhimani

പാർക്കിങ് നിയമലംഘനം; ദുബായിൽ പിഴ 10,000 ദിർഹം വരെ

dubai parking ai
വെബ് ഡെസ്ക്

Published on Oct 16, 2026, 07:55 AM | 1 min read

ദുബായ്: പാർക്കിങ് ടിക്കറ്റ് കാലാവധി കഴിഞ്ഞും വാഹനം മാറ്റാതിരിക്കുക, നിശ്ചിത സമയത്തിൽ കൂടുതൽ വാഹനം നിർത്തിയിടുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ദുബായിൽ 100 ദിർഹം മുതൽ 10,000 ദിർഹംവരെ പിഴ ലഭിക്കാമെന്ന്‌ അധികൃതർ. റോഡരികിലെ പാർക്കിങ് സ്ഥലങ്ങൾ, പൊതുപാർക്കിങ് മേഖലകൾ, ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ നിയമലംഘനങ്ങൾക്ക് വ്യത്യസ-്‌ത നിരക്കുകളിലാണ് പിഴ. പാർക്കിങ് ഫീസ് അടയ-്‌ക്കാതിരിക്കുക, അനുവദനീയമായ സമയപരിധി ലംഘിക്കുക, മറ്റു വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുക, അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വാഹനം നിർത്തിയിടുക തുടങ്ങിയവയും പിഴ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന്‌ ദുബായിലെ പൊതുപാർക്കിങ് നടത്തിപ്പുകാരായ പാർകിൻ അധികൃതർ വ്യക്തമാക്കി.


പാർക്കിങ് സമയപരിധി ലംഘിക്കുക, കാലാവധി കഴിഞ്ഞും വാഹനം മാറ്റാതിരിക്കുക എന്നിവയ-്‌ക്ക്‌ 100 ദിർഹമാണ്‌ പിഴ. പാർക്കിങ് ഫീസ് അടയ-്‌ക്കാതെ വാഹനം നിർത്തിയിടുക, - ആവശ്യമായ സാഹചര്യങ്ങളിൽ പാർക്കിങ് ടിക്കറ്റ് വ്യക്തമായി കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കാതിരിക്കുക എന്നിവയ-്‌ക്ക്‌ 150 ദിർഹവും പിഴ ലഭിക്കും. -പൊതുപാർക്കിങ് സ്ഥലങ്ങളുടെ ഉപയോഗം തടസ്സപ്പെടുത്തുക, - നടപ്പാതയിൽ വാഹനം ഓടിക്കുകയോ നിർത്തിയിടുകയോ ചെയ്യുക,- പാർക്കിങ് നിരോധിച്ച സ്ഥലങ്ങളിൽ വാഹനം നിർത്തിയിടുക എന്നിവയ-്‌ക്ക്‌ 200 ദിർഹമാണ്‌ പിഴ. നമ്പർ പ്ലേറ്റില്ലാതെ വാഹനം പാർക്ക് ചെയ്യുക, പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി നീക്കിവച്ച പാർക്കിങ് സ്ഥലങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുക,- അനുമതിയില്ലാതെ വാഹനങ്ങൾ വിൽപ്പനയ-്‌ക്കോ വാടകയ-്‌ക്കോ പ്രദർശിപ്പിക്കുക,- പൊതുപാർക്കിങ് സംവിധാനങ്ങൾ നശിപ്പിക്കുകയോ യന്ത്രങ്ങൾ, ഉപകരണങ്ങൾ, സൂചനാഫലകങ്ങൾ എന്നിവയിൽ കൃത്രിമം നടത്തുകയോ ചെയ്യുക എന്നിവയ-്‌ക്ക്‌ 1000 ദിർഹം പിഴ ലഭിക്കും.


അനുമതിയില്ലാതെ പൊതുപാർക്കിങ് സൂചനാഫലകങ്ങളോ ഉപകരണങ്ങളോ നീക്കം ചെയ-്‌താൽ 10,000 ദിർഹമാണ് പിഴ. പിഴകൾ പരിശോധിക്കാനും അടയ-്‌ക്കാനും പാർക്കിന്റെ ഔദ്യോഗിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാം. പിഴ ഒഴിവാക്കാൻ പാർക്കിങ് ടിക്കറ്റിന്റെ കാലാവധി, അനുവദിച്ച സമയം, പാർക്കിങ് സ്ഥലത്തെ നിയന്ത്രണങ്ങൾ എന്നിവ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home