ad
Deshabhimani

ഈദ് ആഘോഷിക്കാൻ ശമ്പളം അക്കൗണ്ടിലെത്തും; ദുബായിലെ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത

UAE

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 05, 2026, 03:42 PM | 1 min read

ദുബായ് : ഈദ്-അൽ-ഫിത്വറിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തും. പെരുന്നാളിന് ജീവനക്കാർക്ക് നേരത്തെ തന്നെ ഒരുങ്ങാനും കുടുംബങ്ങൾക്ക് ആശ്വാസമേകാനും മാർച്ച് 17നു തന്നെ ശമ്പളം നൽകണമെന്നാണ് ഷെയ്ഖ് അറിയിച്ചിരിക്കുന്നത്.


പെരുന്നാൾ ആഘോഷങ്ങൾക്കായി പൊതുമേഖലയിലും, സ്വകാര്യമേഖലയിലുമുള്ള ജീവനക്കാർക്ക് ദുബായ് സർക്കാർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ജീവനക്കാർക്ക് മികച്ച പിന്തുണ നൽകുന്ന തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള ദുബായ് സർക്കാരിന്റെ തുടർച്ചായ ശ്രമങ്ങളുടെ ഭാ​ഗമാണിത്.


എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും മാർച്ച് 19 മുതൽ 22 വരെ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് സ്ഥിരീകരിച്ചു. മാർച്ച് 23ന് ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കും. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെയാണ് അവധി. റമദാൻ 30 ദിവസത്തേക്ക് നീണ്ടുപോയാൽ, മാർച്ച് 22 വരേക്ക് സ്വകാര്യമേഖലക്കും അവധിയായിരിക്കും. അവശ്യ സർവീസുകളുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home