ad
Deshabhimani

സഹായിച്ചത്‌ ദുബായ് കസ്റ്റംസിന്റെ രഹസ്യവിവരം; 1.332 ടൺ മയക്കുമരുന്ന് ഗുളിക പിടികൂടി

drug

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 15, 2026, 02:43 PM | 1 min read

ദുബായ് : ആഫ്രിക്കൻ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടാൻ സഹായകമായ നിർണായക രഹസ്യവിവരം കൈമാറി ദുബായ് കസ്റ്റംസ്. ഏഷ്യയിൽനിന്ന് വിമാന മാർഗം അയച്ച ഏകദേശം 1.332 ടൺ തൂക്കമുള്ള ടാപ്പെന്റഡോൾ മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. ​ദുബായ് കസ്റ്റംസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഫ്രിക്കൻ രാജ്യത്തെ സുരക്ഷാ- കസ്റ്റംസ് അധികൃതർ ചരക്ക് തടഞ്ഞു.


സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

​അതിർത്തികളും ഭൂമിശാസ്‌ത്രപരമായ പരിധികളും മറികടന്ന് സമൂഹത്തെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്വമാണെന്ന് ദുബായ് കസ്റ്റംസ് ഡയറക്‌ടർ ജനറൽ അബ്‌ദുള്ള ബുസെനദ് പറഞ്ഞു. മയക്കുമരുന്ന് കടത്ത് തടയുന്നതിൽ നിർണായക പങ്കുവഹിച്ച വിവരങ്ങൾ കൈമാറിയതിന് ആഫ്രിക്കൻ രാജ്യത്തെ സുരക്ഷാ, കസ്റ്റംസ് അധികൃതർ ദുബായ് കസ്റ്റംസിന് നന്ദി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home