അൽ ജദ്ദാഫിൽ ബോട്ടിന് തീപിടിച്ച് പുക ഉയർന്നു

ദുബായ് : ദുബായ് ക്രീക്കിൽ നങ്കൂരമിട്ട ബോട്ടിന് തീപിടിച്ചതിനെ തുടർന്ന് അൽ ജദ്ദാഫ് മേഖലയിൽ കനത്ത പുകമറ രൂപപ്പെട്ടു. ദുബായ് സിവിൽ ഡിഫൻസ് സംഘം അതിവേഗം സ്ഥലത്തെത്തി ഒരു മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കി. തുടർന്ന് ശീതീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ബോട്ടിന്റെ നിർമാണത്തിൽ ഉപയോഗിച്ച ഫൈബർ ഗ്ലാസ് വസ്‌തുക്കൾ കത്തിയതാണ് പുകയുടെ സാന്ദ്രത വർധിക്കാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസുകളിൽനിന്ന് മാത്രം സ്വീകരിക്കണം. അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.










0 comments