ad
Deshabhimani

ദുബായ് എയർഷോ; ഇസ്രയേൽ കമ്പനികൾ പങ്കെടുക്കില്ല

dubao airshow
വെബ് ഡെസ്ക്

Published on Oct 10, 2025, 03:41 PM | 1 min read

ദുബായ് : അടുത്ത മാസം നടക്കുന്ന ദുബായ് എയർഷോയിൽ ഇസ്രയേൽ കമ്പനികൾ പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച്‌ സംഘാടകർ. എയർഷോ സംഘടിപ്പിക്കുന്ന ഇൻഫോർമയുടെ എംഡി ടിമോത്തി ഹാവ്സാണ്‌ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്‌. ലോകത്തിലെ ഏറ്റവും വലിയ എയർഷോ പതിപ്പായാണ്‌ ഈ വർഷത്തെ ദുബായ് എയർഷോ കണക്കാക്കുന്നത്‌. 98 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ 20 രാജ്യങ്ങളുടെ പവിലിയനുകളും വർഷത്തെ പ്രദർശനത്തിന്റെ ഭാഗമാകും. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിരോധ, വ്യോമയാന, സാങ്കേതിക മേഖലകളിലെ പ്രമുഖ കമ്പനികളാണ് പങ്കെടുക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home