ad
Deshabhimani

യാത്രക്കാർക്ക് സഹായമായി ദുബായ് വിമാനത്താവളങ്ങൾ

dubai international airport
വെബ് ഡെസ്ക്

Published on Mar 07, 2026, 10:19 AM | 1 min read

ദുബായ്: യാത്രാ തടസ്സങ്ങൾ മറികടന്ന് യാത്രക്കാരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞ 84 മണിക്കൂറിനിടെ 1,140ത്തിലധികം വിമാന സർവീസുകൾ സജ്ജമാക്കിയതായി ദുബായ്‌ എയർപോർട്‌സ്‌ അറിയിച്ചു.


ദുബായ് ഇന്റർനാഷണൽ ഐപോർട് ഡിഎക്സ്ബിയും (ഡിഡബ്ല്യുസി)യും വഴി മാർച്ച് 2 മുതൽ 5 വരെ 500ലധികം വിമാനങ്ങൾ പുറപ്പെട്ടു. 80ലധികം രാജ്യങ്ങളിലേക്കായി ഏകദേശം 1,05,000 പുറപ്പെടൽ സീറ്റുകൾ ഒരുക്കിയതായും അധികൃതർ അറിയിച്ചു.


പ്രതിദിനം കൂടുതൽ വിമാന സർവീസുകൾ ഷെഡ്യൂളിൽ ചേർക്കുന്നതിനാൽ സർവീസുകളുടെ എണ്ണം വേഗത്തിൽ വർധിച്ചുവരുന്നതായും അറിയിച്ചു.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു ഫ്ലൈറ്റ് നില പരിശോധിക്കണമെന്ന് യാത്രക്കാരോട് അധികൃതർ നിർദേശിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home