മെട്രോ, ട്രാം സ്റ്റേഷനുകള്‍ വൃത്തിയാക്കാന്‍ ഡ്രോണ്‍

ദുബായ്: മെട്രോ, ട്രാം സ്റ്റേഷനുകൾ വൃത്തിയാക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു. കൂടുതൽ സുരക്ഷിതത്വവും കാര്യക്ഷമതയും ഡ്രോണുകൾക്കുണ്ട്. ബഹുനില കെട്ടിടങ്ങളിലെ തീ അണയ്ക്കാനും ഗതാഗതം നിരീക്ഷിക്കാനും ഡെലിവറി സേവനങ്ങൾക്കും ഡ്രോണുകൾ വിപുലമായി ഉപയോഗിക്കുന്നുണ്ട്. ആർടിഎയും ദുബായ് മെട്രോ, ട്രാം എന്നിവയുടെ പ്രവർത്തന പരിപാലന ചുമതലയുള്ള കിയോലിസ് എംഎച്ച്‌ഐയും തമ്മിൽ സഹകരിച്ചാണ് മെട്രോ, ട്രാം സ്റ്റേഷനുകളുടെ പുറംഭാഗങ്ങൾ വൃത്തിയാക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
സുരക്ഷാ നിലവാരവും പാരിസ്ഥിതിക സുസ്ഥിരതയും വർധിപ്പിക്കാനാണ് പുതിയ സംരംഭത്തിലൂടെ ആർടിഎ ശ്രമിക്കുന്നത്. ഇതുവഴി സ്റ്റേഷനുകളുടെ പുറംഭാഗങ്ങൾ വൃത്തിയാക്കാൻ ആവശ്യമായ ജീവനക്കാരുടെ എണ്ണം പകുതിയിലേറെ കുറയ്ക്കാൻ കഴിയും. നിലവിൽ ഒരു സ്റ്റേഷൻ വൃത്തിയാക്കുന്നതിന് 15 ജീവനക്കാരെയാണ് നിയോഗിക്കാറുള്ളത്. എന്നാൽ, ഡ്രോൺ ഉപയോഗത്തിലൂടെ ഇത് എട്ടായി കുറയ്ക്കാം.









0 comments