ad
Deshabhimani

മിന അൽ -അഹ്‌മദി റിഫൈനറിയിൽ ഡ്രോൺ ഭാഗം പതിച്ചു: 2 തൊഴിലാളികൾക്ക് പരിക്ക്

Mina Al-Ahmadi refinery
വെബ് ഡെസ്ക്

Published on Mar 02, 2026, 02:43 PM | 1 min read

കുവൈത്ത് സിറ്റി : പ്രതിരോധ നടപടികൾക്കിടെ മിന അൽ- അഹ്‌മദി എണ്ണ ശുദ്ധീകരണ ശാലയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ ഔദ്യോഗിക വക്താവ് ഘനേം അൽ -ഒതൈബി. തിങ്കൾ പുലർച്ചെയുണ്ടായ സംഭവത്തിൽ രണ്ട് തൊഴിലാളികൾക്ക് നിസാര പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി.


അപകടമുണ്ടായ ഉടൻ സുരക്ഷാ പ്രോട്ടോകോളുകൾ നടപ്പാക്കി സാഹചര്യം പൂർണ നിയന്ത്രണത്തിലാക്കി. പരിക്കേറ്റ തൊഴിലാളികളെ അദാൻ ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ ചികിത്സ നൽകിയി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. സംഭവം റിഫൈനറിയുടെ പ്രവർത്തനങ്ങളെയോ ഉൽപാദന പ്രക്രിയകളെയോ ബാധിച്ചിട്ടില്ല. പതിവുശേഷിയിൽ ഉൽപാദനം തുടരുകയാണ്‌. യാതൊരു തടസവും ഉണ്ടായിട്ടില്ല. സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home