ad
Deshabhimani

ജബൽ അലിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു; ഡ്രൈവർ മരിച്ചു

accident

photo credit: Dubai Police

വെബ് ഡെസ്ക്

Published on Mar 04, 2025, 06:36 PM | 1 min read

ദുബായ് : ജബൽ അലിയിൽ ട്രക്കിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ഓടിക്കൊണ്ടിരിക്കെ തീപിടിച്ചതിനെ തുടർന്ന് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദുബായ് പൊലീസ് അറിയിച്ചു.


തീപിടിച്ച ട്രക്കിന്റെ ഡ്രൈവർ അപകട സ്ഥലത്തുതന്നെ മരിച്ചു. രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ചരക്കുമായി പോകുകയായിരുന്ന കൂറ്റൻ ട്രക്കിനു തീപിടിക്കുന്നതും തുടർന്ന് മറ്റൊരു ട്രക്കിനെ ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്വയം രക്ഷയ്ക്കും ചുറ്റുമുള്ളവരുടെ രക്ഷയ്ക്കുമായി വാഹനങ്ങൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ദുബായ് പൊലീസ് അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home