കുവൈത്തിൽ ഗാർഹിക പീഡനക്കേസ് കുത്തനെ കുറഞ്ഞു

കുവൈത്ത് സിറ്റി : ആറുമാസത്തിനിടെ കുവൈത്തിലെ ഗാർഹിക പീഡനക്കേസുകൾ 36 ശതമാനം കുറഞ്ഞതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത്ത്. മാർച്ച് 15 മുതൽ സെപ-്‌തംബർ 13 വരെ പബ്ലിക് പ്രോസിക്യൂഷനിൽ 646 കേസാണ് രജിസ്റ്റർ ചെയ-്‌തത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 1011 കേസുണ്ടായിരുന്നു. 365 കേസിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
ഗാർഹിക പീഡനത്തിൽനിന്നുള്ള സംരക്ഷണത്തിനായി ഈ വർഷം നടപ്പാക്കിയ നിയമത്തിന്റെ സ്വാധീനം കണക്കുകളിൽ പ്രതിഫലിക്കുന്നതായി മന്ത്രി പറഞ്ഞു. ലൈംഗികാതിക്രമം, കുട്ടികൾക്കും നിയമപരമായി സ്വയം തീരുമാനമെടുക്കാൻ കഴിയാത്തവർക്കുമെതിരായ പീഡനം, മക്കൾ മാതാപിതാക്കൾക്കെതിരെ നടത്തുന്ന അതിക്രമം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ പരാതി പിൻവലിക്കാനോ ഒത്തുതീർപ്പാക്കാനോ നിയമം അനുവദിക്കുന്നില്ല. ഓരോ സംഭവവും ഗൗരവത്തോടെ കാണണമെന്നും നിയമത്തിന്റെ ഫലം തുടർന്നും വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.









0 comments