ad
Deshabhimani

ഡീസൽ വിലയിൽ കുറവ്; പെട്രോൾ വില വർധിപ്പിച്ച്‌ യുഎഇ

petrol uae
വെബ് ഡെസ്ക്

Published on Jun 01, 2026, 03:40 PM | 1 min read

ദുബായ് : തുടർച്ചയായ നാലാം മാസവും പെട്രോൾ വില വർധിപ്പിച്ച്‌ യുഎഇ. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.95 ദിർഹമായാണ്‌ ഉയർന്നത്‌. മേയിൽ 3.66 ദിർഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോളിന്റെ വില 3.48 ദിർഹത്തിൽനിന്ന് 3.76 ദിർഹമായി വർധിച്ചു. മേയിൽ 3.55 ദിർഹമായിരുന്ന സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 3.83 ദിർഹമാണ് പുതിയ നിരക്ക്. അതേസമയം, ഡീസൽ ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് ആശ്വാസമായി വിലയിൽ കുറവ് വരുത്തി. ജൂൺ മാസത്തിൽ ഡീസലിന് ലിറ്ററിന് 4.33 ദിർഹമാണ് ഈടാക്കുക. മേയിൽ ഇത് 4.69 ദിർഹമായിരുന്നു. യുഎഇ ഇന്ധനവില നിർണയ സമിതി ശനിയാഴ്ച രാത്രിയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. തിങ്കൾമുതൽ രാജ്യത്തുടനീളമുള്ള എല്ലാ പെട്രോൾ പമ്പുകളിലും പുതിയ നിരക്ക്‌ പ്രാബല്യത്തിൽ വന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home