ad
Deshabhimani

ഗവൺമെന്റ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ദോഫാറിന് വീണ്ടും ഒന്നാം സ്ഥാനം

dhofar governerate

ദോഫാർ ഗവർണറേറ്റ്

വെബ് ഡെസ്ക്

Published on Apr 07, 2026, 08:00 PM | 1 min read

സലാല: ഒമാനിലെ സർക്കാർ സ്ഥാപനങ്ങളുടെ 2025ലെ പ്രവർത്തന മികവ് വിലയിരുത്തിയുള്ള റിപ്പോർട്ടിൽ ദോഫാർ ഗവർണറേറ്റിന് ഉജ്ജ്വല നേട്ടം. ഒമാനിലെ വിവിധ ഗവർണറേറ്റുകളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വർഷവും ദോഫാർ ഒന്നാം സ്ഥാനം നിലനിർത്തി. മസ്‌കത്ത്, ദോഫാർ മുനിസിപ്പാലിറ്റികൾക്കിടയിൽ നടന്ന മൂല്യനിർണ്ണയത്തിൽ ദോഫാർ മുനിസിപ്പാലിറ്റി ഒന്നാം സ്ഥാനം നേടി.


ഗവർണറേറ്റിന്റെയും മുനിസിപ്പാലിറ്റിയുടെയും നേട്ടത്തിൽ ദോഫാർ ഗവർണർ ഹിസ് ഹൈനസ് സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദ് തന്റെ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. ജീവനക്കാരുടെ അർപ്പണബോധവും തൊഴിൽപരമായ മികവുമാണ് നേട്ടത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.


നൂതനമായ പ്രവർത്തനശൈലിയും സേവനങ്ങളുടെ മികവും ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിച്ചു. ഇത് ഭരണനിർവഹണം മെച്ചപ്പെടുത്തി. ഈ മികവ് ഭാവിയിലും തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ദോഫാർ ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയുടെ വിജയമാണിത്. ഇത് എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home