ad
Deshabhimani

ദോഫാർ മുൻസിപ്പാലിറ്റി സേവനങ്ങൾ ഇനി ഓൺലൈൻ വഴി; പരസ്യ ലൈസൻസുകൾക്കുള്ള നടപടികൾ ഡിജിറ്റലാകും

dofar muncipality
വെബ് ഡെസ്ക്

Published on Apr 11, 2026, 10:42 AM | 1 min read

സലാല: ഒമാനിലെ ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ ഭാഗമായി ദോഫാർ മുൻസിപ്പാലിറ്റിയുടെ പരസ്യ ലൈസൻസ് സംബന്ധമായ സേവനങ്ങൾ പൂർണ്ണമായും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നു. പുതിയ പരസ്യ പെർമിറ്റുകൾ നൽകുന്നതും നിലവിലുള്ളവ പുതുക്കുന്നതും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഇനി മുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി മാത്രമായിരിക്കും ലഭ്യമാകുക. സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റം. ഏപ്രിൽ 12 മുതൽ പുതിയ പരിഷ്കാരം ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.


​വാണിജ്യ വാഹനങ്ങൾ, കെട്ടിടങ്ങൾക്കും ഷോപ്പുകൾക്കും മുന്നിലുള്ള പരസ്യങ്ങൾ, പ്രത്യേക പ്രമോഷണൽ ഓഫറുകൾ, സൈൻ ബോർഡുകൾ തുടങ്ങി എല്ലാത്തരം പരസ്യങ്ങൾക്കുമുള്ള അനുമതി പത്രങ്ങൾ ഇനി ഡിജിറ്റൽ സംവിധാനം വഴി അപേക്ഷിക്കാം. അംഗീകൃത നിബന്ധനകൾക്ക് വിധേയമായി ലളിതമായ രീതിയിൽ ഈ സേവനം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം. അംഗീകൃതമായ പരസ്യങ്ങൾ ഉപഭോക്താക്കൾക്കിടയിൽ വിശ്വാസ്യത വർദ്ധിപ്പിക്കുമെന്നും പരസ്യദാതാക്കളുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ കൃത്യമായ ലൈസൻസിംഗ് നടപടികൾ അത്യന്താപേക്ഷിതമാണെന്നും മുൻസിപ്പാലിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home