ദോഫാർ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ലോകാരോഗ്യ ദിനം ആഘോഷിച്ചു

സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പില്‍നിന്നും
സലാല: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ധോഫാർ ഗവർണറേറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. 'എല്ലാവർക്കും ആരോഗ്യം' എന്ന പ്രമേയത്തെ മുൻനിർത്തി, വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ വൊക്കേഷണൽ ഗൈഡൻസ് ആൻഡ് സ്റ്റുഡന്റ് കൗൺസലിങ് വിഭാഗമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. സമൂഹത്തിലും തൊഴിലിടങ്ങളിലും ആരോഗ്യപരമായ മുൻകരുതലുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ വലിയൊരു വിഭാഗം ജീവനക്കാർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിദഗ്ധരായ മെഡിക്കൽ സംഘത്തിന്റെ സഹകരണത്തോടെ ജീവനക്കാർക്കായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് നടത്തി.










0 comments