ad
Deshabhimani

സമൂഹമാധ്യമത്തിൽ അപകീർത്തി പ്രചാരണം: 2 പേർക്കെതിരെ നടപടി

Arrest
വെബ് ഡെസ്ക്

Published on Aug 07, 2026, 04:37 PM | 1 min read

ദുബായ് : രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെയും ദേശീയ സ്വത്വത്തെയും അവഹേളിക്കുന്ന തരത്തിൽ ​സാമൂഹിക മാധ്യമങ്ങളിൽ തത്സമയ സംപ്രേഷണം നടത്തിയ സംഭവത്തിൽ യുഎഇയിൽ രണ്ടുപേർക്കെതിരെ നടപടി. മാധ്യമ ചട്ടങ്ങളും ഉള്ളടക്ക മാനദണ്ഡങ്ങളും ലംഘിച്ചതിന്‌ നാഷണൽ മീഡിയ അതോറിറ്റിയാണ്‌ നിയമനടപടി സ്വീകരിച്ചത്‌. വിവാദങ്ങൾ സൃഷ്‌ടിച്ച് ശ്രദ്ധനേടാനുള്ള ലക്ഷ്യത്തോടെ സാമൂഹിക മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട ഒരാളുടെ പ്രസാധനാനുമതി മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇത്തരം ഉള്ളടത്തിനെതിരെ കർശന നടപടി തുടരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home