ad
Deshabhimani

മയക്കുമരുന്ന്‌ കടത്ത്‌ കേസ്; സ‍ൗദിയിൽ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി

Death Penalty Malayali.jpg
വെബ് ഡെസ്ക്

Published on Sep 27, 2026, 09:21 PM | 1 min read

റിയാദ്: സ‍ൗദിയിൽ മയക്കുമരുന്ന് കടത്തുകേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാന്റെ വധശിക്ഷ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് ഞായർ രാവിലെ ശിക്ഷിക്കപ്പെട്ടത്‌. ദമ്മാമിലെ ജയിൽ വളപ്പിലാണ്‌ ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023-ലാണ് കേസിനാസ്പദമായ സംഭവം.


ഒമാനിൽനിന്ന് റോഡ് മാർഗം സൗദിയിലേക്ക് അതിർത്തി കടന്നെത്തിയ അബൂട്ടിയുടെ ലാൻഡ് ക്രൂയിസർ കാറിൽ നിന്ന് 43 കിലോഗ്രാം മാരക ലഹരിമരുന്നുകളുടെ ശേഖരം സുരക്ഷാസേന പിടിച്ചെടുത്തുവെന്നാണ്‌ കേസ്‌. പാഴ്സൽ ആണെന്നും മറ്റൊരാൾ തനിക്ക്‌ നൽകിയതാണെന്നും അതിൽ മയക്കുമരുന്നാണെന്ന് അറിയില്ലായിരുന്നുവെന്നും അബൂട്ടി വാദിച്ചെങ്കിലും കോടതി തള്ളി. തുടർന്നാണ്‌ വധശിക്ഷ വിധിച്ചത്‌. വിധി ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജികൾ നേരത്തെ തള്ളിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home