ദമ്മാം നവോദയ കുടുംബസഹായം കൈമാറി

ദമ്മാം : ദമ്മാം നവോദയ സിഹാത്ത് ഏരിയ നാബിയ യൂണിറ്റ് അംഗമായിരുന്ന കണിച്ചിലയത്ത് വീട്ടിൽ ബിനുലാലിന്റെ (മനു) കുടുംബത്തിനുള്ള സഹായം കൈമാറി. സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി നിതിൻ, ബിനുലാലിന്റെ ഭാര്യ അമ്പിളിക്ക് സഹായം കൈമാറി. ബിനുലാൽ ചികിത്സയിലിരിക്കെ നാട്ടിൽ വച്ച് അന്തരിക്കുകയായിരുന്നു. ചടങ്ങിൽ കേരള പ്രവാസി സംഘം ജില്ലാ ട്രഷറർ വി ആർ അനിൽകുമാർ, കേരള പ്രവാസി സംഘം വൈപ്പിൻ ഏരിയ പ്രസിഡന്റ് പി വി വിജയൻ, വൈപ്പിൻ ഏരിയ സെക്രട്ടറി സിബിലാൽ, പറവൂർ ലോക്കൽ സെക്രട്ടറി അജയ് കുമാർ, പറവൂർ ലോക്കൽ കമ്മിറ്റിയംഗം സജീഷ്, നവോദയ മുൻ അംഗം നൗഷാദ്, ശോഭ വിജയൻ എന്നിവർ പങ്കെടുത്തു.









0 comments