Deshabhimani

ദമ്മാം നവോദയ രക്തദാന ക്യാമ്പിന് തുടക്കം

dammam navodaya camp
വെബ് ഡെസ്ക്

Published on Sep 06, 2026, 09:35 PM | 1 min read

ദമ്മാം : സൗദി അറേബ്യൻ ദേശീയദിനാഘോഷത്തിന്റെയും ദമ്മാം നവോദയ രജതജൂബിലിയുടെയും ഭാഗമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന് തുടക്കം. നാലാഴ്ച നീളുന്ന ക്യാമ്പ്‌ 25ന്‌ സമാപിക്കും. ​ദമ്മാം കിങ്‌ ഫഹദ് ആശുപത്രിയിൽ വെള്ളി രാവിലെ നടന്ന ക്യാമ്പ് നവോദയ കേന്ദ്ര രക്ഷാധികാരി സമിതിയംഗം റഹിം മടത്തറ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 25 വർഷമായി നവോദയ കിഴക്കൻ പ്രവിശ്യയിൽ നടത്തി വരുന്ന ജീവകാരുണ്യ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ പ്രവാസലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.


​നവോദയ കേന്ദ്ര വൈസ് പ്രസിഡന്റും കേന്ദ്ര സാമൂഹ്യ ക്ഷേമ കൺവീനറുമായ ജയൻ മെഴുവേലി, നവോദയ കേന്ദ്ര ജോ. ട്രഷറർ മോഹൻദാസ് കുന്നത്ത്, കുടുംബവേദി കേന്ദ്ര പ്രസിഡന്റ് ഷാനവാസ്, കേന്ദ്ര എക്‌സിക്യൂട്ടീവംഗം വിനോദ് ജോസഫ്, ദമ്മാം റീജണൽ സാമൂഹ്യക്ഷേമ ജോ. കൺവീനർ മൻസൂർ നൈന എന്നിവർ പങ്കെടുത്തു.​കേന്ദ്ര കമ്മിറ്റിയംഗവും ഖോബാർ റീജണൽ സാമൂഹ്യക്ഷേമ കൺവീനറുമായ ഷാജി പാലോട്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സിദ്ദിഖ് എടപ്പാൾ, മനോജ്, ഏരിയ സാമൂഹ്യക്ഷേമ കൺവീനർമാരായ ബദറുദ്ദിൻ, അഷ്‌റഫ്, നസ്‌മുദ്ദിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home