ad
Deshabhimani

കൊണ്ടോട്ടിയൻസ് @ ദമ്മാം മോയിൻകുട്ടി വൈദ്യർ നൈറ്റ് സംഘടിപ്പിക്കുന്നു

kondotty dammam fest
വെബ് ഡെസ്ക്

Published on May 26, 2025, 04:34 PM | 1 min read

ദമ്മാം : സൗദി ഈസ്റ്റേൺ പ്രൊവിൻസിലെ കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മയായ കൊണ്ടോട്ടിയൻസ് @ ദമ്മാം 'കൊണ്ടോട്ടി മഹോത്സവം: മോയിൻകുട്ടി വൈദ്യർ നൈറ്റ്' സംഘടിപ്പിക്കുന്നു. ദമ്മാം റോയൽ മലബാർ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ജനറൽ മീറ്റിങ്ങിൽ സംഘാടക സമിതി ചെയർമാൻ സി അബ്ദുൽ ഹമീദ് അധ്യക്ഷനായി. കൊണ്ടോട്ടിയൻസ് @ ദമാം പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂർ യോഗം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സിദ്ധിക്ക് ആനപ്ര പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു.


ചർച്ചകളിൽ കമ്മിറ്റി അംഗങ്ങളായ റിയാസ് മരക്കാട്ടുതൊടിക, ഷഹീർ മജ്ദാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈനു, ഷുക്കൂർ, ശിഹാബ്, സമദ് സൽക്കാര, ഷറഫു റോയൽ മലബാർ, ഷുക്കൂർ, മൊയ്തീൻകുട്ടി, ശുഹൈൽ, അസ്ലം, അനസ്, അർഷദ്, ഹുസൈൻ, സഫുവാൻ, മുഹമ്മദ്, ഹംസ പള്ളിക്കൽ, ആസിഫ, സക്കീന, നൗഷിദ, ബുഷ്റ തുടങ്ങിയവർ പങ്കെടുത്തു.


വൈദ്യർ മഹോത്സവം 2025ന്റെ ഭാഗമായി പ്രശസ്ത ഗായകർ പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികൾ, നാടകങ്ങൾ, മാപ്പിള കലാരൂപങ്ങൾ, എന്നിവ കൂടാതെ "കൊണ്ടോട്ടി പൈത്യകം" ഡോക്യുമെന്ററിയുടെയും പ്രദർശിപ്പിക്കും. അതിഥികളായി കൊണ്ടോട്ടി ടി വി ഇബ്രാഹിം എംഎൽഎ, കൊണ്ടോട്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഷ്റഫ് മടാൻ, മാപ്പിളപ്പാട്ട് ഗായിക സുറുമി, മാപ്പിളപ്പാട്ട് ഗായകൻ ശുഐബ് മരക്കാർ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. അഷ്റഫ് കൊണ്ടോട്ടി സ്വാഗതവും ഷമീർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home