Deshabhimani

കിൻഡർഗാർട്ടനും മെഡിക്കൽ സമുച്ചയത്തിനും കേടുപാട്

riyad
വെബ് ഡെസ്ക്

Published on Oct 09, 2026, 07:34 AM | 1 min read

റിയാദ് : ഹൂതി സായുധ സംഘം വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സൗദി സേന തടഞ്ഞ് തകർത്തതിനെ തുടർന്ന് അവശിഷ്ടങ്ങൾ റിയാദിൽ പതിച്ച് കിൻഡർഗാർട്ടനും മെഡിക്കൽ ക്ലിനിക് സമുച്ചയത്തിനും കേടുപാട്‌.

സിവിൽ ഡിഫൻസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. റിയാദിലേക്ക് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഖമീസ് മുഷൈത്തിലേക്ക് വിക്ഷേപിച്ച ഒരു മിസൈലും ഉൾപ്പെടെ മൂന്ന് മിസൈലുകൾ തടഞ്ഞ് നശിപ്പിച്ചതായി യമൻ നിയമസാധുത പുനഃസ്ഥാപിക്കുന്നതിനുള്ള സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home