ad
Deshabhimani

സൈബർ തട്ടിപ്പ്‌; മുന്നറിയിപ്പുമായി ബുറൈമി സർവകലാശാല

CYBER CRIME
വെബ് ഡെസ്ക്

Published on Aug 08, 2026, 05:55 PM | 1 min read

മസ്‌കത്ത്‌ : വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള ഫിഷിങ്‌ കുറ്റകൃത്യങ്ങൾക്കെതിരേ മുന്നറിയിപ്പുമായി ബുറൈമി സർവകലാശാല. ഉപയോക്തൃനാമങ്ങൾ, പാസ്‌വേഡുകൾ, സാമ്പത്തിക ഡാറ്റ എന്നിവ മോഷ്ടിക്കാൻ സൈബർ കുറ്റവാളികൾ വ്യാജ ഇ മെയിലുകൾ അയയ്ക്കുന്നുണ്ട്. ട്യൂഷൻ ഫീസ് അടയ്ക്കണം, വ്യക്തിഗത വിവരങ്ങൾ പുതുക്കണം, സർവകലാശാല അക്കൗണ്ട്‌ പരിശോധിക്കണം തുടങ്ങിയ ഉള്ളടക്കത്തിലാണ്‌ തട്ടിപ്പ്‌ സന്ദേശം. സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്‌. അയച്ചയാളുടെ വിലാസം പരിശോധിക്കണം. സംശയാസ്‌പദമായ ലിങ്കുകൾ തുറന്നവർ ഉടൻ തങ്ങളുടെ പാസ്‌വേഡ് മാറ്റി ഐടി വകുപ്പുമായി ബന്ധപ്പെടണമെന്നും സർവകലാശാല അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home