ad
Deshabhimani

വാണിജ്യാടിസ്ഥാനത്തില്‍ പറക്കും ടാക്‌സി; പരീക്ഷണ വാഹനം ഉടൻ യുഎഇയിലെത്തും

flying taxi

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 15, 2025, 12:07 PM | 1 min read

ദുബായ് : യുഎഇയിൽ വാണിജ്യാടിസ്ഥാനത്തില്‍ പറക്കും ടാക്‌സി സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായുള്ള പരീക്ഷണ പറക്കല്‍ ഉടന്‍ തുടങ്ങും. യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്‍ സ്ഥാപകനും സിഇഒയുമായ ആദം ഗോള്‍ഡ്‌സ്‌റ്റൈന്നാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഒട്ടും താമസിയാതെ ആദ്യ പരീക്ഷണ പറക്കും ടാക്‌സി യുഎഇയിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


പറക്കും ടാക്‌സിയുടെ കഴിവുകള്‍ പ്രകടിപ്പിക്കുക, പൊതുജന സ്വീകാര്യത വര്‍ധിപ്പിക്കുക, പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുക, പ്രതീക്ഷിച്ചതിലും നേരത്തെ വരുമാനം ഉണ്ടാക്കുക എന്നിവയാണ് ലക്ഷ്യം. കാലിഫോര്‍ണിയയില്‍ പറക്കും ടാക്‌സിയുടെ ഫ്ലൈറ്റ് ടെസ്റ്റ് പ്രോഗ്രാം ഇതിനകം ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പാദത്തില്‍, കാലിഫോര്‍ണിയയിലെയും ജോര്‍ജിയയിലെയും തങ്ങളുടെ കമ്പനികളില്‍ ആറ് മിഡ്‌നൈറ്റ് വിമാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. വാണിജ്യപരമായി ലാഭകരമായ ഉല്‍പന്നത്തിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


കാലിഫോര്‍ണിയയിലും യുഎഇയിലും സംയുക്ത പ്രവര്‍ത്തന സെഷനുകളിലൂടെ ആര്‍ച്ചര്‍ ടീമുകള്‍ സഹകരിക്കുന്നുണ്ട്‌. യുഎഇയുടെ വ്യോമയാന അതോറിറ്റി മിഡ്‌നൈറ്റുമായി ബന്ധപ്പെട്ട എല്ലാ പുരോഗതിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്‌. വേനല്‍ക്കാലത്ത് യുഎഇയില്‍ പരീക്ഷണം നടത്തുന്നതിലൂടെ ഉയര്‍ന്ന താപനിലയുള്ള അന്തരീക്ഷത്തിലെ പ്രകടനം വിലയിരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശദീകരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home