ad
Deshabhimani

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

CM KUWAIT
വെബ് ഡെസ്ക്

Published on Nov 06, 2025, 05:46 PM | 1 min read

കുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹാദ് യൂസഫ് സൗദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. അൽ ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാനുമായ ഡോ. സബീഹ് അൽ മുഖൈസീം ഒപ്പമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.



ഇന്ത്യ– കുവൈത്ത് ബന്ധത്തിന്റെ ദൈർഘ്യവും ശക്തിയും യോഗത്തിൽ ഇരുവിഭാഗവും ഉന്നയിച്ചു. കുവൈത്തിന്റെ വികസനരംഗങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിയ വലിയ സംഭാവനയെ ഷെയ്ഖ് ഫഹാദ് പ്രശംസിച്ചു. കേരളീയ സമൂഹത്തെ പിന്തുണച്ച് കുവൈത്ത് ഭരണകൂടം കാഴ്ചവെക്കുന്ന സൗഹൃദത്തിനും സഹകരണത്തിനും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷവും വികസന മേഖലകളിലെ പ്രോജക്ട് സാധ്യതകളും മുഖ്യമന്ത്രി വിശദീകരിച്ചു.


കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം ഷെയ്ഖ് മിഷാൽ ജാബർ അൽ അഹ്മദ് അൽ സബാഹുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്തുന്നതിനായി കുവൈത്തിൽ നിന്നും ഒരു ഉന്നത പ്രതിനിധി സംഘം ഉടൻ തന്നെ കേരളം സന്ദർശിക്കുമെന്ന് ഷെയ്ഖ് മിഷാൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home