ad
Deshabhimani

ചിന്ത - മാസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ 25 ,26 തിയതികളിൽ

chinta mas literature fest
വെബ് ഡെസ്ക്

Published on Oct 16, 2025, 01:47 PM | 1 min read

ഷാർജ : ചിന്ത പബ്ലിഷേഴ്സും യുഎഇയിലെ സാംസ്കാരിക സംഘടനയായ മാസും (Malayalee Arts and Social centre ) ഒരുമിച്ചൊരുക്കുന്ന സാഹിത്യോത്സവം ചിന്ത - മാസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (CMLF) October 25,26 തിയതികളിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അരങ്ങേറും.


എഴുത്തുകാരി കെ ആർ മീര സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. ജോൺ ബ്രിട്ടാസ് എംപി, കെ ടി കുഞ്ഞിക്കണ്ണൻ, പി വി ഷാജി കുമാർ, വിജയകുമാർ ബ്ലാത്തൂർ, സജി മാർക്കോസ്, വി എസ് സനോജ്, റഫീഖ് റാവുത്തർ, കെ എസ് രഞ്ജിത്ത് എന്നിവർക്കൊപ്പം യുഎഇയിലെ പ്രമുഖ സാഹിത്യകാരും പങ്കെടുക്കും.


2 ദിവസത്തെ ലിറ്ററേച്ചർ ഫെസ്റ്റിവൽ വിജ്ഞാനപ്രദവും, വൈവിധ്യ പൂർണവുമായ അനേകം വിഷയങ്ങളാൽ സമ്പന്നമാവും. സാഹിത്യം, സിനിമ, മാധ്യമം, ചരിത്രം, ശാസ്ത്രവും സാങ്കേതിക വിദ്യയും, പ്രവാസവും കുടിയേറ്റവും തുടങ്ങി നിരവധി വിഷയങ്ങളെ ആസ്പദമാക്കിയ പ്രഭാഷണങ്ങളും, സംവാദങ്ങളും ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദികളിൽ അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home