ജീവകാരുണ്യ പ്രവർത്തകർ തുണയായി; കന്യാകുമാരി സ്വദേശി നാട്ടിൽ തിരിച്ചെത്തി

ദമ്മാം: അൽ ഹസ്സ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ കിടപ്പ് രോഗിയായിരുന്ന മധുര ദേവകോട്ടൈ സ്വദേശി ബാലമുരുഗൻ അറുമുഖൻ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിൽ തിരിച്ചെത്തി. അൽ ഹസ്സയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യവേ സ്‌ട്രോക് വന്ന് ഒരു വശം തളർന്ന് കിടപ്പിലാകുകയായിരുന്നു. ദീർഘനാളത്തെ ചികിത്സക്ക് ശേഷം വീൽ ചെയറിൽ ഇരുന്ന് യാത്രചെയ്യാവുന്ന രീതിയിൽ ആരോഗ്യം മെച്ചപ്പെട്ടപ്പോളാണ് സ്‌പോൺസറുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് പോകാൻ സാധിച്ചത്.
സാമൂഹിക പ്രവർത്തകാരായ മണിക്കുട്ടൻ, മഞ്ജു മണിക്കുട്ടൻ, വിക്രം, പ്രസാദ് എന്നിവർ ഹോസ്പിറ്റലിൽ വച്ച് രോഗിയെ സന്ദർശിക്കുകയും വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുകയായിരുന്നു. ഹോസ്പിറ്റൽ ജീവനക്കാരും ബലമുരുഗന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയും വിമാനത്താവളം വരെ എത്തിക്കുകയും ചെയ്തു.









0 comments