ad
Deshabhimani

ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ മാറ്റിവച്ചു

a
വെബ് ഡെസ്ക്

Published on Mar 07, 2026, 06:27 PM | 1 min read

ദുബായ്: ഗൾഫ്‌ നാടുകളിൽ സിബിഎസ്ഇ മാർച്ച് 9, 10, 11 തീയതികളിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച്‌ യുഎഇ‍, ബഹ്‌റൈൻ, കുവൈത്ത്‌, ഒമാൻ, ഖത്തർ, സ‍ൗദി എന്നീ ഗൾഫ്‌ നാടുകളിലേയും ഇറാനിലേയും പരീക്ഷകളാണ്‌ മാറ്റിവച്ചത്‌. 12–ാം തീയതി മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ പിന്നീട്‌ തീരുമാനമെടുക്കും. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികളും പിന്നീട്‌ അറിയിക്കും. പരീക്ഷാ കേന്ദ്രങ്ങളുടെയും വിദ്യാർഥികളുടെയും സുരക്ഷ പരിഗണിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് സിബിഎസ്ഇ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home