ad
Deshabhimani

ആരോഗ്യരംഗത്തെ കരിയർ സാധ്യതകളുമായി അബീർ മെഡ്പാത്ത്

career guidance class
വെബ് ഡെസ്ക്

Published on Jul 08, 2026, 12:04 PM | 2 min read

ജിദ്ദ : ​ഹെൽത്ത് കെയർ മേഖലയിൽ ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി അബീർ മെഡിക്കൽ ഗ്രൂപ്പ് പുതുതായി ആവിഷ്‌കരിച്ച "മെഡ്പാത്ത്' കരിയർ ഗൈഡൻസ് പ്രോഗ്രാമിന്റെ ആദ്യഘട്ടം ജിദ്ദയിൽ ഗുഡ്‍വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ പങ്കാളിത്തത്തോടെ അരങ്ങേറി. ജിജിഐയുടെ ടാലന്റ് ലാബ് പ്രോഗ്രാമിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജിദ്ദയിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള 22 കുട്ടികളടങ്ങുന്ന സംഘം ഷറഫിയയിലെ അബീർ മെഡിക്കൽ സെന്റർ സന്ദർശിച്ചു.


മെഡിക്കൽ രംഗത്തെ വെല്ലുവിളികളും നേട്ടങ്ങളും സുതാര്യമായി മനസിലാക്കാനും മേഖലയോടുള്ള അഭിനിവേശം കുട്ടികളിൽ വളർത്താനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ മൂന്ന് മണിക്കൂർ നീളുന്ന ക്ലിനിക്കൽ അനുഭവമാണ് എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കായി ഒരുക്കിയത്. ​


ഷറഫിയയിലെ അബീർ മെഡിക്കൽ സെന്ററിലെത്തിയ വിദ്യാർത്ഥികളെ ഓപ്പറേഷൻസ് മാനേജർ സുൽത്താൻ മഹ്‌മൂദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അബീർ ഇആർ ഹെഡ് ഡോ. നിയാസ് സിറാജുദീൻ ആരോഗ്യസേവന രംഗത്തെ സാധ്യതകളെക്കുറിച്ച് ക്ലാസെടുത്തു. തുടർന്ന് വിദ്യാർത്ഥികൾ മെഡിക്കൽ പതോളജി, റേഡിയോളജി, ഡെന്റൽ, ഇഎൻടി, എമർജൻസി റൂം തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ അടുത്തറിഞ്ഞു.


​ഡോ. നിയാസും ഓപറേഷൻസ് എക്‌സിക്യൂട്ടീവ് അബീറും കുട്ടികളെ നയിച്ചു. ഡോ. ജമാൽ, നബീല മുസ്തഫ, അബ്ദുൽ ഖയ്യൂം, ഡോ. സബ്രിൻ, ഡോ. ജയപ്രിയ എന്നിവർ കുട്ടികൾക്ക് അത്യാധുനിക മെഷീനുകളും രോഗനിർണയ രീതികളും പരിചയപ്പെടുത്തി. സന്ദർശനത്തിനുശേഷം തിരിച്ചെത്തിയ കുട്ടികൾക്ക് അബീർ വൈസ് പ്രസിഡന്റ് ഡോ. ജംഷീത് അഹമ്മദ്‌ ക്ലാസെടുത്തു. അബീർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങൽ, ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് പ്രസിഡന്റ് ഹസൻ ചെറൂപ്പ എന്നിവരും സംസാരിച്ചു.


ഫെസിലിറ്റി ഡയറക്ടർ ജലീൽ ആലുങ്ങൽ, ബ്രാൻഡിങ്‌ ആൻഡ് കമ്മ്യൂണിക്കേഷൻസ് മാനേജർ ജാവിദ് അഹമ്മദ്, എക്‌സിക്യൂട്ടീവ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് എ എം സജിത്ത്, ഇവിപി എക്‌സിക്യൂട്ടീവ് സെക്രട്ടറി ജിഷാദ്, വിപി സെക്രട്ടറി ഷഹാന, ഐപിസി നഴ്‌സിങഏ സ്റ്റാഫ് വിബിത എന്നിവരടങ്ങുന്ന ടീം നേതൃത്വം നൽകിയ പരിപാടിയിൽ പേഷ്യന്റ് എക്‌സ്പീരിയൻസ് മാനേജർ ആസിഫ് ഇഖ്ബാൽ അവതാരകനായി. ഗുഡ്‍വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് ജന. സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറർ ജലീൽ കണ്ണമംഗലം, അക്കാദമിക് കമ്മിറ്റി അംഗങ്ങളായ ജെസി, ഫാത്തിമ തസ്‌നി, നൗഷാദ് താഴത്തെവീട്ടിൽ എന്നിവരും പങ്കാളികളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home