Deshabhimani

കുവൈത്തിൽ ബസ് അപകടം; 22 തൊഴിലാളികൾക്ക് പരിക്ക്

kuwait.
വെബ് ഡെസ്ക്

Published on Oct 09, 2026, 07:38 AM | 1 min read

കുവൈത്ത് സിറ്റി: അബ്ദലി റോഡിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് മൺതിട്ടയിലും ഇരുമ്പുവേലിയിലും ഇടിച്ച് 22 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്‌ച രാവിലെയായിരുന്നു അപകടം.

അപകടവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ്, ഗതാഗത ഉദ്യോഗസ്ഥർ, അടിയന്തര വൈദ്യസഹായ സംഘം എന്നിവർ സ്ഥലത്തെത്തി. പരിക്കേറ്റ എല്ലാവരെയും ജഹ്റ ആശുപത്രിയിലേക്ക് മാറ്റി. ചിലർക്ക് അസ്ഥികൾക്ക് പൊട്ടലേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ വാർഡിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നിരീക്ഷണത്തിലാക്കി.

രക്ഷാപ്രവർത്തനത്തിനൊപ്പം പ്രദേശത്തെ ഗതാഗതവും ഉദ്യോഗസ്ഥർ നിയന്ത്രിച്ചു. പരിക്കേറ്റ തൊഴിലാളികൾ ഏത് രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല. അപകടകാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home