ad
Deshabhimani

"ഇന്നലെ ഞാൻ ദർവീഷെക്കണ്ടു' പുസ്‌തക ചർച്ച

book churcha
വെബ് ഡെസ്ക്

Published on Jul 05, 2026, 01:45 PM | 1 min read

സൊഹാർ : പ്രവാസി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ രാജീവ്‌ മഹാദേവന്റെ "ഇന്നലെ ഞാൻ ദർവീഷെക്കണ്ടു' കവിതാസമാഹാരത്തെക്കുറിച്ച്‌ ചർച്ച സംഘടിപ്പിച്ച്‌ സൊഹാർ ലിറ്റററി ഫോറം. സഫീർ മാളിൽ നടക്കുന്ന പുസ്‌തകമേളയിൽ വെള്ളിയാഴ്ചയാണ് പരിപാടി നടന്നത്‌. ലിറ്റററി ഫോറം പ്രസിഡന്റ്‌ കെ ആർ പി വള്ളിക്കുന്നം, സൊഹാർ യൂണിവേഴ്സിറ്റി അധ്യാപകൻ പ്രൊഫ. റോയ് പി വീട്ടിൽ എന്നിവർ നേതൃത്വം നൽകി.


ഫോറം അംഗങ്ങൾ, സൊഹാറിലെ സാമൂഹിക, കലാസാംസ്കാരിക മേഖലകളിൽനിന്നുള്ളവർ തുടങ്ങി നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു. സാമൂഹ്യ പ്രവർത്തകൻ രാമചന്ദ്രൻ താനൂർ, ബാത്തിന സൗഹൃദവേദി കൺവീനർ കെ വി രാജേഷ്, മലയാളം മിഷൻ സൊഹാർ മേഖല കോ ഓർഡിനേറ്റർ സജീഷ് ജി ശങ്കർ തുടങ്ങിയവർ സംസാരിച്ചു. ഉപദേശകസമിതി അംഗം റഫീഖ് പറമ്പത്ത് സ്വാഗതവും സിറാജ് തലശേരി നന്ദിയും പറഞ്ഞു.


ഗൾഫ്‌ ദേശാഭിമാനി മസ്‌കത്ത്‌ റിപ്പോർട്ടർകൂടിയായ ​രാജീവിന്റെ ആദ്യ കവിതാസമാഹാരമാണ്‌ "ഇന്നലെ ഞാൻ ദർവീഷെക്കണ്ടു'. പ്രവാസം, പലായനം, പൗരത്വം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന 30 കവിതകളടങ്ങിയതാണ്‌ സമാഹാരം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home