'ഇനി എത്രനാൾ' പ്രകാശനം ചെയ്തു

അബുദാബി: അന്തരിച്ച എഴുത്തുകാരി ഡോ. ധനലക്ഷ്മിയുടെ 'ഇനി എത്ര നാൾ' പ്രതാപൻ തായാട്ട് എഴുത്തുകാരി കെ പി സുധീരയ്ക്ക് നൽകി പ്രകാശനം ചെയ്തു. സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അബുദാബി മലയാളി സമാജത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വനിതാ വിഭാഗം കൺവീനർ ലാലി സാംസൻ അധ്യക്ഷയായി. ജോയിന്റ് കൺവീനർ ചിലു സൂസൻ മാത്യു ആമുഖ ഭാഷണം നടത്തി. പ്രസിഡന്റ് സലിം ചിറക്കൽ ധനലക്ഷ്മി അനുസ്മരണപ്രഭാഷണം നിർവഹിച്ചു.
പ്രവാസ എഴുത്തുകാരൻ മൺസൂർ പള്ളൂർ, വി പി എസ് ഗ്രൂപ്പ് എച്ച് ആർ ഹെഡ് അനസ്, മാർക്കറ്റിംഗ് മാനേജർ നിവിൻ, സമാജം കോർഡിനേഷൻ വൈസ് ചെയർമാൻ എ എം അൻസാർ എന്നിവർ സംസാരിച്ചു. ധനലക്ഷ്മിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ജൂലൈയിലാണ് ധനലക്ഷ്മി അന്തരിച്ചത്.
42 കവിതകളുടെ സമാഹാരമാണ് 'ഇനി എത്രനാൾ' . 10 വർഷത്തിലേറെയായി അബുദാബിയിലുള്ള ധനലക്ഷ്മി ലോക കേരള സഭ അംഗവുമാണ്.
കണിക്കൊന്ന, കനകമുന്തിരികൾ തുടങ്ങിയ തുടങ്ങിയ കവിതാ സമാഹാരങ്ങളും റസിയ പറയാൻ ബാക്കിവെച്ചത്, ഇനി അപൂർവ ഉറങ്ങട്ടെ എന്നീ നോവലുകളും ഡോ. ധനലക്ഷ്മിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. പ്രകാശന ചടങ്ങിൽ സമാജം വനിതാ വിഭാഗം ജോ. കൺവീനർ ഷീന ഫാത്തിമ സ്വാഗതവും അശ്വതി അഭിലാഷ് നന്ദിയും പറഞ്ഞു.










0 comments