‘ആമ്പിവലൻസ്' പുസ്‌തക പ്രകാശനം ജൂൺ 18ന്; സ്വാഗതസംഘം രൂപീകരിച്ചു

ദമ്മാം : ഗായികയും വിദ്യാർഥിനിയുമായ കല്യാണി നായരുടെ പ്രഥമ ഇംഗ്ലീഷ് കവിതാസമാഹാരം ‘ആമ്പിവലൻസ്' (Ambivalence) ജൂൺ 18ന് പ്രകാശിപ്പിക്കും. വൈകിട്ട് ഏഴരയ്ക്ക് ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി പുസ്‌തകം പ്രകാശിപ്പിക്കും. കോഴിക്കോട് ഡെസ്റ്റിനി ബുക്സ് ആണ് പ്രസാധകർ.
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ചടങ്ങ് വിജയിപ്പിക്കാനായി സ്വാഗതസംഘം രൂപീകരിച്ചു. റോസ് ഗാർഡനിൽ ചേർന്ന യോഗത്തിൽ സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ അധ്യക്ഷനായി. മുരളീധരൻ, ആസിഫ് താനൂർ, നജ്മുസ്‌മാൻ കുളങ്ങരതൊടി, ഹുസൈൻ ചമ്പോളിൽ, ബിനു പുരുഷോത്തമൻ, ലീന ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, ഉണ്ണികൃഷ്ണൻ, നിഖിൽ മുരളീധരൻ എന്നിവർ സംസാരിച്ചു. സമാജം ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഹുസൈൻ ചമ്പോളിൽ (ചെയർമാൻ), ഷനീബ് അബൂബക്കർ (ജനറൽ കൺവീനർ), ആസിഫ് താനൂർ (പ്രോഗ്രാം കോ ഓർഡിനേറ്റർ), മാലിക് മഖ്ബൂൽ, സാജിദ് ആറാട്ടുപുഴ, ജേക്കബ് ഉതുപ്പ്, മുരളീധരൻ, മുരളി ഊട്ടുകുളം, ഉണ്ണികൃഷ്ണൻ (രക്ഷാധികാരി), നജ്മുസമാൻ കുളങ്ങരതൊടി (ഫിനാൻസ് കമ്മിറ്റി ചെയർമാൻ), ജോയ് തോമസ് (കൺവീനർ), മുഷാൽ തഞ്ചേരി, ഫബിന നജ്മുസ്‌മാൻ, ബിനു പുരുഷോത്തമൻ (അംഗങ്ങൾ), ലീന ഉണ്ണികൃഷ്ണൻ, ഹുസ്‌ന ആസിഫ്, ഫബിന നജ്മുസ്‍മാൻ, രമ മുരളി, സരള ജേക്കബ് (റിസപ്ഷൻ), നിഖിൽ മുരളീധരൻ, ബിനു കുഞ്ഞ്, മുഷാൽ തഞ്ചേരി, റൗഫ് ചാവക്കാട് (കലാവിഭാഗം കോ ഓർഡിനേറ്റർ), വിനോദ് കുഞ്ഞ്, അസ്ഹർ, ഷിനോജ്, ചൈതന്യ (വേദി, ശബ്ദം), നസീർ പുന്നപ്ര, ഹമീദ് കണിച്ചാട്ടിൽ, സഹീർ മജ്ദാൽ (ഭക്ഷണം), മാലിക് മഖ്ബൂൽ, സാജിദ് ആറാട്ടുപുഴ, ശ്രീജിത്ത്, സജിത്ത്, നജ്മുസമാൻ (മീഡിയ), ഷാജു അഞ്ചേരി, ഹമീദ് കണിച്ചാട്ടിൽ, മാത്യൂ റോക്കി (പുസ്‌തകവിതരണം), ഡോ. സിന്ധു ബിനു (ഇൻവിറ്റേഷൻ).











0 comments