ad
Deshabhimani

ഒമാനിൽ രക്തദാന സമയം പുതുക്കി

blood stem cell donation
വെബ് ഡെസ്ക്

Published on Feb 25, 2026, 03:56 PM | 1 min read

മസ്‌കത്ത് : റംസാൻ മാസത്തിൽ രാജ്യത്തെ രക്തബാങ്കുകളുടെ പുതുക്കിയ രക്തദാന സമയം പ്രഖ്യാപിച്ച്‌ ഒമാൻ. രക്തബാങ്കുകളിലെ രക്ത ക്ഷാമം കണക്കിലെടുത്ത്‌ ദേശീയ രക്തബാങ്കുകളെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ നടപടി.


ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക് റംസാനിലുടനീളം ദിവസവും വൈകിട്ട്‌ ഏഴുമുതൽ രാത്രി 11.30 വരെ പ്രവർത്തിക്കും. ഇതുവഴി നോമ്പുതുറന്നശേഷം ദാതാക്കൾക്ക് രക്തം നൽകാൻ സഹായിക്കുമെന്ന്‌ അധികൃതർ അറിയിച്ചു. നോമ്പെടുക്കാത്ത ദാതാക്കൾക്കായി ഞായർമുതൽ വ്യാഴംവരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടുവരെ പ്രത്യേക സമയവും നൽകിയിട്ടുണ്ട്. സീബ് ബ്ലഡ് ഡൊണേഷൻ സെന്റർ ഞായർമുതൽ വ്യാഴംവരെ വൈകിട്ട്‌ ഏഴുമുതൽ രാത്രി 11.30 വരെ ദാതാക്കളെ സ്വീകരിക്കും.


റംസാനിൽ ദാതാക്കളുടെ എണ്ണം കുറയുകയും ഡിമാൻഡ് വർധിക്കുകയുമാണ് ചെയ്യുന്നത്. റംസാനിലെ സായാഹ്ന സമയങ്ങൾ പ്രയോജനപ്പെടുത്താൻ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. അടിയന്തര കേസുകൾ, ശസ്ത്രക്രിയകൾ, വിട്ടുമാറാത്ത രോഗങ്ങളുള്ള രോഗികൾ എന്നിവർക്ക് മതിയായ രക്തം ഉറപ്പാക്കുന്നതിന് പതിവായി രക്തദാനം അനിവാര്യമാണെന്നും അധികൃതർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home